ഓ ഹരി വിപണി എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഇതൊന്നു കേള്‍ക്കൂ. ത്യശൂര്‍ ആസ്ഥാനമായ മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിങ്ങ് കമ്പനിയില്‍ 10 വര്‍ഷം മുമ്പ് നിക്ഷേപിച്ച 10,000 രൂപയുടെ മൂല്യം ഇന്ന് 50.88 ലക്ഷം രൂപയാണ്. ഇത്തരത്തില്‍ ഒരല്‍ഭുതം ഓഹരി നിക്ഷേപത്തിലല്ലാതെ വേറെവിടെയാണ് സാധ്യമാവുക. 25 വ്യത്യസ്‌ത കമ്പനികളില്‍ നാല് വ്യത്യസ്‌ത കാലയളവില്‍ നിക്ഷേപിച്ച 10,000 രൂപയുടെ വളര്‍ച്ച കണക്കാക്കിയതാണ് താഴെ പട്ടികയില്‍ നല്‍കിയിരിക്കുന്നത്.
10 വര്‍ഷത്തിനു മുമ്പ്, 5 വര്‍ഷത്തിനു മുമ്പ്, സെന്‍സക്‌സ് 8000 ത്തിന് താഴെ പോയ 2008 ഒക്‌റ്റോബര്‍ അവസാനം മുതല്‍ ഇതുവരെ, ഇക്കഴിഞ്ഞ ഒരു വര്‍ഷം എന്നിങ്ങനെ നാലു കാലയളവിലെ നിക്ഷേപ വളര്‍ച്ചയാണ് കണക്കാക്കിയിരിക്കുന്നത്. മികച്ച കമ്പനികളുടെ ഓഹരികളിലുള്ള നിക്ഷേപം മറ്റ് ഏത് നിക്ഷേപ മാര്‍ഗ്ഗത്തെ അപേക്ഷിച്ചും മികച്ച നേട്ടം നല്‍കും എന്നതിന് മികച്ച ഉദാഹരണമാണിത്. ഓഹരി നിക്ഷേപത്തില്‍ പലരും ബ്ലൂചിപ്പ് കമ്പനികളുടെ പിറകെ പോകുമ്പോള്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ചെറുകിട, ഇടത്തരം ഓഹരികള്‍ നിക്ഷേപകന് മികച്ച അവസരമാണ് പ്രദാനം ചെയ്യുന്നത്. ദീര്‍ഘകാലത്തേക്ക് ഓഹരികളില്‍ നിക്ഷേപിക്കണം എന്ന് മാത്രം.

No comments:
Post a Comment