മുംബൈ: റിലയന്‍സ് ക്യാപിറ്റലിന് ബാങ്കിങ് രംഗത്തേക്ക് കടക്കാന്‍ പദ്ധതിയുള്ളതായി റിലയന്‍സ് ക്യാപിറ്റല്‍ ചെയര്‍മാന്‍ അനില്‍ അംബാനി. വളരെയേറെ വളര്‍ച്ചാ സാധ്യതുള്ള മേഖലയാണ് ബാങ്കിങെന്നും മേഖലയില്‍ മുന്നേറാന്‍ കഴിയുമെന്നാണ് വിശ്വാസം. അസറ്റ് മാനേജ്‌മെന്റ്, വെല്‍ത്ത് മാനേജ്‌മെന്റ്, പ്രൈവറ്റ് ഇക്വിറ്റി ബിസിനസുകള്‍ വളരുന്ന വിപണികളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ്സിന്റെ 26 ശതമാനം ഓഹരികള്‍ ജാപ്പനീസ് കമ്പനിയായ നിപ്പോണ്‍ ലൈഫിന് വില്‍ക്കാന്‍ ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നും ലഭിക്കുന്ന 3000 കോടിയോളം രൂപ കമ്പനിയുടെ കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അംബാനി വ്യക്തമാക്കി.