ഒരു ഇടവേളക്കു ശേഷം കേരളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനായി ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) കളുമായി എത്തുമ്പോള്‍ ഓഹരികളില്‍ ഇതുവരെ നിക്ഷേപം നടത്തിയിട്ടില്ലാത്ത ഒട്ടേറെ മലയാളികള്‍ക്ക് ഇത്തരം കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതില്‍ താല്‍പ്പര്യമുണ്ടാവുക സ്വാഭാവികമാണ്. മുത്തൂറ്റ് ഫിനാന്‍സ് ഐപിഒ പുറത്തിറക്കിയപ്പോള്‍ ഒട്ടേറെ പുതിയ നിക്ഷേപകരാണ് അതിന് അപേക്ഷിച്ചത്. ജോയ് ആലുക്കാസിന്റെ ഐപിഒ എത്തുമ്പോഴും പുതിയ ഒട്ടേറെ നിക്ഷേപകര്‍ നിക്ഷേപaത്തിന് താല്‍പ്പര്യം കാണിക്കുമെന്നുറപ്പ്. ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങുന്നതിന് പ്രാഥമികമായി വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പുതിയ നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
Past Performance
Thursday, August 25, 2011
WHY WE SHUD INVEST IN SHARES
എല്ലാ സാമ്പത്തികലക്ഷ്യങ്ങളും മിച്ചം പിടിക്കുന്ന തുകകൊണ്ട് നേടാനായി എന്നുവരില്ല. ആവശ്യങ്ങളേറെയും നീക്കിയിരുപ്പോ വിരളവും എന്നതാണ് സാധാരണക്കാരനായ ഒരു നിക്ഷേപകന്റെ അവസ്ഥ. ഇക്കാരണത്താല്‍, വിരളമായ നീക്കിയിരുപ്പ് തുക നിക്ഷേപിക്കേണ്ടത് ഉയര്‍ന്ന ആദായം നല്‍കുന്ന മാര്‍ഗങ്ങളില്‍ത്തന്നെ ആയിരിക്കണം. ആദായത്തിനുള്ള അവസരം കൂടുന്നിടത്ത് ഉയര്‍ന്ന അപകടസാധ്യതയും പതിയിരുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നെ വേണം ഇത്തരം നിക്ഷേപാവസരങ്ങളില്‍ പണമിറക്കാന്‍. ഓഹരി എന്ന നിക്ഷേപമാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുന്നൊരു നിക്ഷേപകന്‍ മേല്‍പറഞ്ഞ വരികള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.
ഓഹരിയിലെ നിക്ഷേപംകൊണ്ട് എന്തൊക്കെ മെച്ചങ്ങള്‍ ഒരാള്‍ക്കുണ്ടാകാം? ഓഹരിയില്‍നിന്നും പ്രധാനമായി രണ്ടുതരം നേട്ടങ്ങളാണ് നിക്ഷേപകനുണ്ടാവുക. ഒന്നാമത്തേത്, ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നതു മൂലം ലഭിക്കുന്ന മൂലധന വര്‍ധന. രണ്ടാമത്തേത്, കമ്പനികള്‍ ലാഭവിഹിതം (ഡിവിഡന്റ്) പ്രഖ്യാപിക്കുന്നത് വഴിയുണ്ടാകുന്ന വരുമാനം. ഉദാഹരണത്തിന് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലുമൊരു ഓഹരി, മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ 390 രൂപയ്ക്ക് വാങ്ങി എന്നു കരുതുക. ഇന്നത് 440 രൂപയ്ക്ക് നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നുവെങ്കില്‍ 50 രൂപയുടെ മൂലധന വര്‍ധന ഉണ്ടായി എന്നു സാരം.
ഇതേ ഓഹരിയുടെ മുഖവില 10 രൂപയായിരുന്നുവെന്നും, കമ്പനി ലാഭവിഹിതമായി 100 ശതമാനമാണ് പ്രഖ്യാപിച്ചതെന്നുമിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് വഴി ലഭിക്കുന്ന നേട്ടം 10 രൂപ. പണപ്പെരുപ്പ നിരക്കിനോട് പൊരുതി നില്‍ക്കാന്‍ ഏറ്റവും മികച്ച അവസരമെന്ന് കരുതിയാണ് പലരും ഓഹരി വിപണിയില്‍ നിക്ഷേപകരായെത്തുന്നത്. എന്നാല്‍ മാര്‍ക്കറ്റിന്റെ വീഴ്ചയില്‍ ഓഹരികളുടെ വില എത്രകണ്ട് കുറയുമെന്നത് മുന്‍കൂട്ടി പ്രവചിക്കാനാവാത്തതിനാല്‍ ഇതിന്റെ നഷ്ടസാധ്യത മുന്‍കൂട്ടി പറയാന്‍ സാധ്യമാകാതെ വരുന്നു. എന്നാലും വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കേണ്ടത് ഒരു നിക്ഷേപകനെ സംബന്ധിച്ച് അത്യാവശ്യമായതിനാല്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവച്ചേ തീരൂ.
ഓഹരിയിലെ നിക്ഷേപത്തിന് വലിയൊരു നീക്കിയിരുപ്പു വേണ്ട എന്നതാണ് സാധാരണക്കാരായ നിക്ഷേപകരെ പോലും ഇതില്‍ ഭാഗഭാക്കാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഏതു വലിയ കമ്പനിയുടെയും ഒരു ഓഹരിയായി പോലും നിക്ഷേപകന് വാങ്ങാന്‍ സാധിക്കും. ഉദാഹരണത്തിന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ ഓഹരിയുടമ ആകാനാഗ്രഹിക്കുന്നൊരു നിക്ഷേപകന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 3,000 രൂപ മുടക്കി ഒരു ഓഹരി വാങ്ങാന്‍ സാധിക്കും. ഈ ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നത് മൂലമുണ്ടാകുന്ന മൂലധന വര്‍ധനവിനും ഈ കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുന്ന പക്ഷം ആനുപാതികമായി അതിനും ഈ നിക്ഷേപകന്‍ അര്‍ഹന്‍തന്നെ.
പക്ഷേ, ഒരു ഊഹക്കച്ചവടമായി ഈ നിക്ഷേപമാര്‍ഗം പലപ്പോഴും അധഃപതിക്കാറുണ്ടെന്നതാണ് സങ്കടകരം. അത്തരമൊരു പ്രവണതയോടെ ഇവിടെ പണം മുടക്കരുത്. കമ്പനിയെക്കുറിച്ച് ശരിയായ പഠനം നടത്തി, ശരിയായ ഓഹരിയില്‍ വേണം നിക്ഷേപിക്കേണ്ടത്. അങ്ങനെ ദീര്‍ഘകാല വീക്ഷണത്തോടെ നിക്ഷേപിക്കുന്നൊരു നിക്ഷേപകന് മികച്ച നേട്ടം വിപണി നല്‍കാതിരിക്കില്ല.
ഏത് ഓഹരികളില്‍ നിക്ഷേപിക്കണം
ഇവിടെയും ലിക്വിഡിറ്റി മറന്നുകൂടാ. എളുപ്പം പണമാക്കാന്‍ കഴിയുന്ന ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കാവൂ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുണ്ട്. അവയില്‍ നിക്ഷേപമരുത്. അതുപോലെ തന്നെ ചില ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതാണെങ്കിലും, വിപണിയിലെ അവയുടെ വ്യാപാരം തീര്‍ത്തും കുറവായിരിക്കും. അത്തരം ഓഹരികളിലെ നിക്ഷേപവും സൂക്ഷിച്ചുതന്നെ വേണം.
വിവിധ അസറ്റ് ക്ലാസ്, നിക്ഷേപത്തിനായി തിരഞ്ഞെടുക്കുംപോലെ, വിവിധ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്, വൈവിധ്യവത്ക്കരണത്തിലൂടെ ഒരു പരിധിവരെ റിസ്‌ക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വൈവിധ്യവത്കരണത്തിനു വേണ്ടി മാത്രം വൈവിധ്യവത്ക്കരണം നടത്തുകയുമരുത്. തനിക്ക് മാനേജ് ചെയ്യാവുന്നത്ര ഓഹരികള്‍ മാത്രമേ ഒരാളുടെ നിക്ഷേപശേഖരത്തിലുണ്ടാകാവൂ.
ഇവിടെ നിക്ഷേപകരായെത്തുന്നവര്‍ മറന്നുകൂടാത്ത പ്രധാനപ്പെട്ടൊരു സംഗതിയുണ്ട്. ഓഹരി വിപണി ഒരേദിശയില്‍ മാത്രമാവില്ല ചലിക്കുന്നത് എന്ന അറിവാണത്. അതുകൊണ്ട് തന്നെ പേപ്പറിലാണെങ്കില്‍ പോലും ലാഭനഷ്ടങ്ങള്‍ മാറിമറിഞ്ഞുവരാം. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം ഓഹരി വിപണിയിലെ നിക്ഷേപകനാവാന്‍. ഒപ്പം വിപണിയെ അടുത്തറിഞ്ഞ് വിപണിയിലേക്കിറങ്ങിയാല്‍ മാത്രമേ ഇവിടെ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ. ഈ നിക്ഷേപാവസരത്തില്‍ നിന്നു മാത്രം നിക്ഷേപകന് ലഭിക്കുന്ന ഒരുതരം പ്രത്യേക 'ത്രില്‍', പണപ്പെരുപ്പ നിരക്കിനോട് പൊരുതാനുള്ള ഓഹരി നിക്ഷേപത്തിന്റെ കഴിവ് ഇവയൊക്കെ നിക്ഷേപത്തിന്റെ ഒരുഭാഗം ഇവിടെ നിക്ഷേപിക്കാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്നു. അത്യാവശ്യം വേണ്ട ബാങ്ക് നിക്ഷേപം, ഇന്‍ഷ്വുറന്‍സ് ഇവയ്‌ക്കൊക്കെ ശേഷമാവണം ഈ മേഖലയിലെ നിക്ഷേപമെന്നു മാത്രം.
Subscribe to:
Posts (Atom)