Saturday, September 8, 2012

HOW TO HOLD SHARES FOR LONG TERM?



ഓഹരി വിപണിയില്‍ ലാഭം നേടാന്‍ എളുപ്പ വഴി എന്നത് മികച്ച  ഓഹരികള്‍  ദീര്‍ഘകാലം കൈവശം വയ്കുക എന്നതാണ് 

എന്നാല്‍ പലര്‍ക്കും ഓഹരികള്‍ ഒന്നോ രണ്ടോ വര്‍ഷം പോലും കൈവശം വയ്ക്കാന്‍ ക്ഷമ ഇല്ല......
ഇനി ഇത് ശ്രദ്ധിക്കു ..................
രാജ്യവര്‍ദ്ധന്‍ സിംഗ് രതോട്ട് എന്നാ ഷൂട്ടര്‍ ഒളിമ്പിക്സ് വെള്ളി മെഡല്‍ നേടിയ വര്‍ഷം നിങ്ങള്ക്ക് ഓര്‍മ ഉണ്ടോ ?????????????
അത് 2004 ഇല്‍ ആണ് ...........അതായതു 9 വര്‍ഷം ആകുന്നു............എന്നാല്‍ ഈ ചോദ്യം ഞാന്‍ പലരോടും ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്  2008 ,2009 ,2010 , എന്നാണ് .......ഇതില്‍ നിന്ന് എന്ത് മനസിലാക്കുന്നു ???????വര്‍ഷങ്ങള്‍ പോകുന്നത് നാം പലപ്പോഴും അറിയുന്നില്ല............. മുകളില്‍ പറഞ്ഞ സംഭവം ഇന്നലെ കഴിഞ്ഞ പോലെ തോന്നുനില്ലേ?ഇതുപോലെ തന്നെയാണ് നാം വാങ്ങുന്ന ഓഹരികളും .......വര്‍ഷങ്ങള്‍ പെട്ടെന്ന് പോകും ..

ഇനി പറയൂ,ഓഹരികള്‍ ദീര്‍ഘകാലം കൈവശം വയ്കുന്നത് വിഷമം ഉള്ള കാര്യം ആണോ ?

2000ത്തിലാണ് ഒരു ഓഹരി വിദഗ്ധന്റെ നിര്‍ദേശം അനുസരിച്ച് രവികുമാര്‍ കിറ്റെക്‌സിന്റെ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചത്. പത്തു രൂപ മുഖവിലയുള്ള ഓഹരി അന്നത്തെ വിപണിവിലയായ നാലു രൂപയ്ക്ക് വാങ്ങിയപ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് 25,000 ഓഹരികളാണ് കിട്ടിയത്. പക്ഷേ പിന്നീട് മുഖവില പത്തില്‍ നിന്ന് ഒന്നായി വിഭജിച്ചതോടെ കൈവശമുള്ള ഓഹരികള്‍ പത്തിരട്ടി വര്‍ധിച്ച് 2.5 ലക്ഷമായി. വിലയും ക്രമേണ ഉയര്‍ന്നു വന്നു. ഇന്ന് കിറ്റെക്‌സ് ഓഹരിയുടെ വില നിലവാരം 50 രൂപയില്‍ എത്തി നില്‍ക്കുമ്പോള്‍ രവികുമാറിന്റെ കൈവശമുള്ള സമ്പത്തിന്റെ മൂല്യം 1.25 കോടി രൂപ. അതായത് 12 വര്‍ഷം മുമ്പ് നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇന്ന് രവികുമാറിനെ കോടീശ്വരന്‍ ആക്കിയിരിക്കുന്നു. 12 വര്‍ഷം കൊണ്ട് 125 ഇരട്ടി. എട്ടു ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ പോലും അത്യാകര്‍ഷകമായ നേട്ടം തന്നെ. കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന വിപണി തകര്‍ച്ചയിലാണീ നേട്ടം എന്നതു കൂടി ഇവിടെ പരിഗണിക്കണം. ഇനിയൊരു മുന്നേറ്റം ഓഹരി വിലയില്‍ ഉണ്ടായാല്‍ രവികുമാറിന്റെ സമ്പത്ത് അതിനനുസരിച്ച് കുതിച്ചുയരും.

ഇതുപോലെ കുറഞ്ഞ കാലയളവുകൊണ്ട് കോടീശ്വരന്‍മാരെ സൃഷ്ടിച്ച നിരവധി മികച്ച ഓഹരികള്‍ നമുക്കുണ്ട്- വിപ്രോ, ഇന്‍ഫോസിസ്, തുടങ്ങിയ ദേശീയ വമ്പന്‍മാര്‍ മുതല്‍ ജിയോജിത്, മണപ്പുറം തുടങ്ങിയ കേരളാ കമ്പനികള്‍ വരെ.

റിസ്‌ക് ഏറ്റവും കൂടുതലുള്ള നിക്ഷേപമാണിത്. മൂല്യവത്തായ ഓഹരികള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ ശ്രമിക്കുക. ദീര്‍ഘമായ കാലയളവിലേക്ക് നിക്ഷേപിച്ചാലേ നേട്ടമുണ്ടാകൂ. 


                                        THANK YOU

No comments:

Post a Comment