Tuesday, September 4, 2012

കിറ്റ്‌എക്സ് എന്ന മാജിക്‌





നിങ്ങളില്‍ എല്ലാവര്ക്കും കിറ്റ്‌ എക്സ്  എന്ന കേരള കമ്പനി    അറിയാം എന്ന് എനിക്ക് തോന്നുന്നു..........
എന്നാല്‍ എത്ര പേര്‍ക്ക് കിറ്റ്‌ എക്സ് എന്ന കമ്പനിയുടെ ഓഹരി നമുക്ക് വാങ്ങാം പറ്റും എന്ന് എനിക്ക് അറിയില്ല കാരണം 
നമ്മളില്‍ പലര്‍ക്കും ഓഹരി വിപണി എന്ന് കേള്‍കുമ്പോള്‍ മുന്‍വിധി ആണ്.....ഓഹരി വിപണി എന്നാല്‍ നഷ്ടം മാത്രമേ ഉള്ളു എന്നാണ് പലരുടെയും ധാരണ..... നമ്മള്‍ ഓഹരിയെ കുറിച്ച് പഠിക്കാനോ മനസിലാക്കാനോ ശ്രമിക്കുന്നില്ല എന്നതാണ്  വാസ്തവം ....
ഇനി താഴെ ഉള്ള ഭാഗം വായിക്കു .........



ഓഹരി നിക്ഷേപം 
ഒരു ലക്ഷം + പത്തു വര്‍ഷം = ഒരു കോടി 

2000ത്തിലാണ് ഒരു ഓഹരി വിദഗ്ധന്റെ നിര്‍ദേശം അനുസരിച്ച് രവികുമാര്‍ കിറ്റെക്‌സിന്റെ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചത്. പത്തു രൂപ മുഖവിലയുള്ള ഓഹരി അന്നത്തെ വിപണിവിലയായ നാലു രൂപയ്ക്ക് വാങ്ങിയപ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് 25,000 ഓഹരികളാണ് കിട്ടിയത്. പക്ഷേ പിന്നീട് മുഖവില പത്തില്‍ നിന്ന് ഒന്നായി വിഭജിച്ചതോടെ കൈവശമുള്ള ഓഹരികള്‍ പത്തിരട്ടി വര്‍ധിച്ച് 2.5 ലക്ഷമായി. വിലയും ക്രമേണ ഉയര്‍ന്നു വന്നു. ഇന്ന് കിറ്റെക്‌സ് ഓഹരിയുടെ വില നിലവാരം 50 രൂപയില്‍ എത്തി നില്‍ക്കുമ്പോള്‍ രവികുമാറിന്റെ കൈവശമുള്ള സമ്പത്തിന്റെ മൂല്യം 1.25 കോടി രൂപ. അതായത് 12 വര്‍ഷം മുമ്പ് നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇന്ന് രവികുമാറിനെ കോടീശ്വരന്‍ ആക്കിയിരിക്കുന്നു. 12 വര്‍ഷം കൊണ്ട് 125 ഇരട്ടി. എട്ടു ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ പോലും അത്യാകര്‍ഷകമായ നേട്ടം തന്നെ. കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന വിപണി തകര്‍ച്ചയിലാണീ നേട്ടം എന്നതു കൂടി ഇവിടെ പരിഗണിക്കണം. ഇനിയൊരു മുന്നേറ്റം ഓഹരി വിലയില്‍ ഉണ്ടായാല്‍ രവികുമാറിന്റെ സമ്പത്ത് അതിനനുസരിച്ച് കുതിച്ചുയരും.

ഇതുപോലെ കുറഞ്ഞ കാലയളവുകൊണ്ട് കോടീശ്വരന്‍മാരെ സൃഷ്ടിച്ച നിരവധി മികച്ച ഓഹരികള്‍ നമുക്കുണ്ട്- വിപ്രോ, ഇന്‍ഫോസിസ്, തുടങ്ങിയ ദേശീയ വമ്പന്‍മാര്‍ മുതല്‍ ജിയോജിത്, മണപ്പുറം തുടങ്ങിയ കേരളാ കമ്പനികള്‍ വരെ.

റിസ്‌ക് ഏറ്റവും കൂടുതലുള്ള നിക്ഷേപമാണിത്. മൂല്യവത്തായ ഓഹരികള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ ശ്രമിക്കുക. ദീര്‍ഘമായ കാലയളവിലേക്ക് നിക്ഷേപിച്ചാലേ നേട്ടമുണ്ടാകൂ. 

No comments:

Post a Comment