Sunday, November 4, 2012

ഓഹരി വിപണിയില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ പണം ഉണ്ടാക്കാം


ഓഹരി വിപണിയില്‍ നിന്നു പണം ഉണ്ടാക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍  ഉണ്ട് .അത് വ്യക്തി താല്പര്യം അനുസരിച്ച് വ്യത്യാസപെട്ടിരിക്കും 
1)ദീര്‍ഘകാല നിക്ഷേപം 
2)ട്രേഡിംഗ് 

ദീര്‍ഘകാല നിക്ഷേപം 
മികച്ച ഓഹരികള്‍ വാങ്ങി നിക്ഷേപിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം വില്‍ക്കുന്നതിനെയാണ് ദീര്‍ഘകാല നിക്ഷേപം എന്ന് പറയുന്നത്.ഇവിടെ നിക്ഷേപം ഒരു വര്‍ഷമോ അതിനു മുകളിലോ   ആയിരിക്കണം.അപ്പോള്‍ നികുതി ആനുകുല്യങ്ങള്‍ ലഭിക്കും.ഉദാഹരണത്തിന്  ഫെഡറല്‍  ബാങ്കിന്റെ ഓഹരി 2003 ല്‍ 30 രൂപ ആയിരുന്നു.അന്ന്  ഒരു ലക്ഷം രൂപക്ക് 3333 ഓഹരി വാങ്ങിയാല്‍ ഇന്ന് 480 രൂപക്ക്  നിങ്ങള്‍ക്ക് വില്‍ക്കാം.ഏതാണ്ട് 16 ലക്ഷം രൂപ!!!!!!!കുടാതെ ഓരോ വര്‍ഷവും കമ്പനിയുടെ ലാഭവിഹിതവും കിട്ടും.കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്ക് ഓഹരി ഒന്നിന്നു 9 രൂപ ലാഭവിഹിതം കിട്ടും.അങ്ങനെയെങ്കില്‍ 3333 ഓഹരിക്ക് മുപ്പതിനായിരം ലാഭവിഹിതം ആയി ലഭിക്കും.ഇത് വര്‍ഷംതോറും മാറികൊണ്ടിരിക്കും.ഇതിനെയാണ്  ദീര്‍ഘകാല നിക്ഷേപം എന്ന് പറയുന്നത് 
ട്രേഡിംഗ് 
ചുരുങ്ങിയ  കാലത്തെ വില വ്യതിയാനം അടിസ്ഥാനം ആക്കി ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനെയാണ്‌  ട്രേഡിംഗ്  എന്ന് പറയുന്നത് .ഉദാഹരണത്തിന്  ജെറ്റ് എയര്‍വെയ്സ്  എന്ന  വിമാന കമ്പനിയുടെ ഓഹരി കഴിഞ്ഞ മാസം 330 രൂപക്കാണ്‌  വ്യാപാരം നടന്നത് .ആകെ 33000 രൂപ മുടക്കി കൊണ്ട് നിങ്ങള്‍ 100 ഓഹരി വാങ്ങി എന്ന് കരുതുക.ഇന്ന്  ജെറ്റ് എയര്‍വെയ്സ്   370 രൂപക്ക് വ്യാപാരം  നടക്കുന്നു.അതായതു ഓഹരി ഒന്നിന്നു 40 രൂപ അധികം.ഇപ്പോള്‍ നിങ്ങളുടെ ഓഹരി മുല്യം 37000 രൂപ ആയി ഉയര്‍ന്നു.അതായതു 4000 രൂപ ലാഭം.ഈ ഓഹരി നിങ്ങള്‍ക്ക്  എപ്പോള്‍  വേണമെങ്കിലും വില്‍ക്കാം.നല്ല ഒരു ഓഹരി  ബ്രോക്കറുടെ ഉപദേശം  ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ട്രേഡിംഗ്  സുഖമായി നടത്താം.ശ്രദ്ധിക്കുക 
ട്രേഡിംഗ്  റിസ്ക്‌ ഉള്ളതാണ്.ഓഹരി വില താഴോട്ടു പോകാനും സാധ്യത ഉണ്ട്.അതിനാല്‍ വളരെ കരുതലോടെ മാത്രമേ ട്രേഡിംഗ്  നടത്താന്‍ പാടുള്ളൂ.

ഇനി നിങ്ങള്‍ക്ക്  തിരുമാനിക്കാം നിക്ഷേപകന്‍ ആകണോ അതോ ട്രേഡര്‍ ആകണോ എന്ന് ...!!!!

No comments:

Post a Comment